അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ‘ നിറവ് ‘ പ്രകാശനം ചെയ്തു

അംഗഡിമുഗര്‍: സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നിറവ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ .ജെ ഹെഡ്മാസ്റ്റര്‍ അശോക .ഡി ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ കെ. പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മൊയ്തീന്‍ പര്‍ളാഡം, മമത നാരായണന്‍, അസീസ് മുന്നൂര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുല്ലകുഞ്ഞി സ്വാഗതവും രവിശങ്കര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories