കെ.എസ്.ടി.പി റോഡില്‍ അപകടം: വാച്ച് വില്‍പനക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു

ബേക്കല്‍: കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം. സ്വകാര്യ ബസിടിച്ച് വാച്ച് വില്‍പനക്കാരന്‍ മരിച്ചു. കാഞ്ഞങ്ങാട്- ഉദുമ റൂട്ടിലോടുന്ന കൗസര്‍ ബസിടിച്ചാണ് കോട്ടിക്കുളത്തെ വാച്ച് വില്‍പനക്കാരനായ മുഹമ്മദ് (60) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ തൃക്കണ്ണാട് വെച്ചാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories