ബേഡകത്ത് ഹരിത കര്‍മ സേന ഇറങ്ങി

കാസര്‍കോട്: ഹരിത ബേഡകം ഒരുക്കുന്നതിനായുള്ള ജനകീയ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായുള്ള ഹരിത കര്‍മസേന പ്രഖ്യാപനം കുണ്ടംകുഴിയില്‍ നടന്നു. ഗ്രാമപഞ്ചായത്തിന്റെ 17 വാര്‍ഡുകളില്‍ നിന്നും തെരെഞ്ഞെടുത്ത് വിവിധ ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 64 അംഗങ്ങള്‍ അടങ്ങിയ സേനയുടെ പ്രഖ്യാപനം ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍ നടത്തി. സേനാംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ശുചിത്വ മിഷന്‍ ജില്ലാ അസി. കോഡിനേറ്റര്‍ . സുകുമാരന്‍ നല്‍കി. ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്നും 20 രൂപയും സ്ഥാപനങ്ങളില്‍ നിന്നും 30 രൂപയും യൂസര്‍ ഫീ വാങ്ങാനും ഇവിടങ്ങളില്‍ നിന്നും കഴുകി വൃത്തിയാക്കി തരം തിരിച്ച് വെച്ച പ്ലാസ്റ്റിക്കുകള്‍ ഹരിത കര്‍മസേന ശേഖരിക്കും. ഇവ വാര്‍ഡ് കേന്ദ്രങ്ങളില്‍ സമാഹരിച്ച് പഞ്ചായത്തിന്റെ നെല്ലിയടുക്കത്തുള്ള മെറ്റീരിയല്‍ റിക്കവറി സെന്ററില്‍ എത്തിക്കും. ഇവിടെ പ്ലാസ്റ്റിക്ക് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നതിനായി ക്ലീന്‍ കേരളാ കമ്പനിയുമായി ഗ്രാമപഞ്ചായത്ത് ഇതിനകം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനുള്ള പദ്ധതിക്ക് ഉജ ഇ യുടെ അംഗീകാരം നേടിയിട്ടുണ്ട്. ഹരിത കര്‍മ സേനയുടെ പഞ്ചായത്ത് ലീഡറായി ഇഉട അംഗവും സേനാംഗവുമായ ശ്രീജ കല്ലളിയും ഉപ ലീഡര്‍മാരായി ദാക്ഷായണി മാവിനക്കല്ല്, ശ്രീജ കുളിയംമരം എന്നിവരെയും തെരെഞ്ഞെടുത്തു. ഫെബ്രു 21 ന് ഗ്രാമപഞ്ചായത്തിലാകെ ക്ലീന്‍ ഡേ ആചരിക്കാനും അന്നേ ദിവസം ഹരിത കര്‍മ സേനാംഗങ്ങളെ നാനാ വിഭാഗം ജനങ്ങള്‍ അനുധാവനം ചെയ്ത് കൊണ്ട് വീടുകളില്‍ എത്തിച്ച് പരിചയപ്പെടുത്തുകയും ചെയ്യും. വാര്‍ഡ് കേന്ദ്രങ്ങളില്‍ ഈ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് ഭരണ സമിതി അംഗങ്ങള്‍, വാര്‍ഡ് തല ഹരിത കര്‍മ സമിതികള്‍ ഇവര്‍ക്കൊപ്പം ഭവന സന്ദര്‍ശനം നടത്തും. അന്നേ ദിവസം ഗ്രാമ പഞ്ചായത്തിലെ സ്ഥാപനങ്ങള്‍, കടകള്‍; സാംസ്‌കാരിക സ്ഥാപനങ്ങള്‍ വൈകിട്ട് 6 മണിക്ക് വൃത്തിദീപം കൊളുത്തി ഹരിത കര്‍മസേനാ വിളംബരം നടത്തും. പഞ്ചായത്ത് തല ഹരിത കര്‍മസേനാ പ്രഖ്യാപനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ര.രാമച ന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമാരന്‍ പായം സ്വാഗതം പറഞ്ഞു. എ മാധവന്‍, എം ശാന്തകുമാരി, ശശിധരന്‍ നെടുവോട്ട്, ഓമനാ രവീന്ദ്രന്‍, ശ്രീജ കല്ലളി, നഫീസ എം പി എന്നിവര്‍ സംസാരിച്ചു. അ ദിനേശന്‍ റിപ്പോര്‍ട്ടും ഇ.സുനിത നന്ദിയും പറഞ്ഞു.

KCN

more recommended stories