മാണിമൂലയിലെ ടവര്‍നിര്‍മ്മാണം: പ്രതിഷേധം ശക്തമാകുന്നു

കാസര്‍കോട്: മാണിമൂലയില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍മ്മാണം തുടങ്ങിയ സ്ഥലത്ത് പ്രദേശവാസികള്‍ ഞായറാഴ്ച വൈകിട്ട് ഐക്യദാര്‍ഢ്യയോഗം ചേര്‍ന്നു. ടവര്‍ സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ശ്രീമല റോഡരികില്‍ നിലവില്‍ ഒരു ടവര്‍ സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്താണ് പുതിയ ടവര്‍ നിര്‍മാണപ്രവൃത്തി തുടങ്ങിയത്.ഇതാണ് എതിര്‍പ്പിന്് കാരണം. നിലവിലുള്ളതില്‍ മൂന്ന് സേവനദാതാക്കള്‍ക്ക് പ്രസരണശേഷിയുണ്ട്. എന്നാല്‍, ഈ കമ്പനികളും ടവറും തമ്മിലുള്ള ധാരണ ഈ മാസം 20-ന് അവസാനിക്കുമെന്നും ശേഷം പുതിയ ടവറില്‍ മാത്രമേ പ്രസരണശേഷിയുണ്ടാകു എന്നും പിന്നീട് പഴയ ടവര്‍ പൊളിച്ചുനീക്കുമെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍, പൊളിച്ചുനീക്കിയതിന് ശേഷമാകട്ടെ പുതിയതിന്റെ നിര്‍മാണം എന്ന നിലപാടിലാണ് പരിസരവാസികള്‍. കുറ്റിക്കോല്‍ പഞ്ചായത്തംഗം കെ ധര്‍മാവതി പ്രതിഷേധ ഐക്യദാര്‍ഢ്യയോഗം ഉദ്ഘാടനം ചെയ്തു. ടി എന്‍ രതീഷ് ഉന്തത്തടുക്കം അധ്യക്ഷനായിരുന്നു. പി വിവേകാനന്ദ പാലാര്‍, ടി ശ്രീധരന്‍, കെ വി തമ്പാന്‍, രവി, കെ വി ശ്രീനിവാസന്‍, എം കെ

ശ്രീജ, രോഹിണി, ശ്യാമള, പി വി മോഹിത് തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories