ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ഥി

കോഴിക്കോട്: ചെങ്ങന്നൂരില്‍ അഡ്വ. ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കഴിഞ്ഞ തവണ ശ്രീധരന്‍പിള്ള എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

നേരത്തേ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുമ്മനം മത്സരിച്ച് കുറഞ്ഞ വോട്ട് നേടിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ടായി. മാത്രമല്ല, ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് എന്നീ സാമുദായിക സംഘടനകള്‍ക്കും ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യം. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍പിള്ളക്ക് നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

KCN

more recommended stories