കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മരണം അഞ്ചായി; തീ പൂര്‍ണമായും അണച്ചു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി എത്തിച്ച കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ മരണം അഞ്ചായി. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് പേര്‍ മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കരാര്‍ തൊഴിലാളികളായിരുന്നു. രാവിലെ പത്തരയോടെയായിരുന്നു അപകടം.

അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു വന്ന സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം. കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. കപ്പലിലെ പൊട്ടിത്തെറി മൂലമുണ്ടായ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അഗ്‌നിശമനാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

KCN

more recommended stories