കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം: രണ്ട് ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്‍.ടി.സി റീജിയണല്‍ ഓഫീസിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു ബസുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി വര്‍ക്ക്‌ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബസുകളാണ് അഗ്നിക്കിരയായത്. ബസ് നിര്‍ത്തിയിട്ടിരുന്നതിന് സമീപത്ത് മാലിന്യം കത്തിച്ചിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് സൂചന.

ശിവരാത്രി പ്രമാണിച്ച് ഇന്ന് അവധിയായതിനാല്‍ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. സമീപവാസികളാണ് തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

KCN

more recommended stories