പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഇരിട്ടി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തില്ലങ്കേരി പടിക്കച്ചാലിലെ സമദ്(22)ആണ് മരിച്ചത്. എടക്കാനം ചേളത്തൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു സമദ്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ നിന്ന് സമദിനെ പുറത്തെടുത്തെടുത്ത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

KCN

more recommended stories