സെറ്റോ: സംസ്ഥാന വാഹനജാഥ ഫെബ്രുവരി 15 മുതല്‍

കാസര്‍കോട്: സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (സെറ്റോ) ആഭിമുഖ്യത്തില്‍ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 3 വരെ സംസ്ഥാന പ്രചരണ വാഹനജാഥ നടത്തുന്നു. പ്രതിധ്വനി 2018 എന്ന പേരില്‍ അറിയപ്പെടുന്ന ജാഥ ജീവനക്കാരുടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 15ന് രാവിലെ 9.30ന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം ഒപ്പുമരച്ചുവട്ടില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ ജാഥ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന ജാഥ മാര്‍ച്ച് 3ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധീ പാര്‍ക്കില്‍ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഇത് സംബന്ധിച്ച് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സെറ്റോ സംസ്ഥാന നേതാക്കളായ എം. രാധാകൃഷ്ണന്‍, ടി.കെ. എവുജിന്‍, പി.വി. രമേശന്‍, പി. ദേവദാസ്, എം.പി. കുഞ്ഞിമൊയ്തീന്‍, സുരേഷ് കോട്രച്ചാല്‍, വി. ദാമോദരന്‍, കൊളത്തൂര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories