നിര്‍ധന കുടുംബം താമസിച്ചിരുന്ന വീട് കത്തി നശിച്ചു

ബദിയടുക്ക: പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായി നിര്‍ധന കുടുംബം താമസിച്ചിരുന്ന വീട് കത്തി നശിച്ചു. കിന്നിംഗാര്‍ മാവിനഹിത്തിലു ഈന്തുമൂലയിലെ പരേതനായ ചെനിയയുടെ ഭാര്യ കമലയും മകനും താമസിക്കുന്ന ഷെഡ്ഡാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മണ്ണെണ്ണ വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. പഞ്ചായത്തില്‍ നിന്ന് ലഭിച്ച ധനസഹായത്താല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ചായിരുന്നു കമലയും മകന്‍ അവിരാജും താമസിച്ചിരുന്നത്. ഈ ഷെഡ്ഡാണ് കത്തി നശിച്ചത്. കമലയുടെ മകള്‍ മല്ലിക കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു. ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കത്തി നശിച്ചവയില്‍ പെടും. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

KCN

more recommended stories