അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു

പെര്‍ള: അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. സ്വര്‍ഗ സൂരംബയല്‍ കട്ടയിലെ ദുര്‍ഗാപ്രസാദ്-രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മക്കൊപ്പം ചിക്കമംഗളൂരുവിലെ മുത്തശ്ശന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ ചായ കുടിക്കുന്നതിനിടെയാണ് അവില്‍ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് ഹാസനിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. വൈകിട്ടോടെയാണ് അനീഷ് മരിച്ചത്. കൃത്വിക് സഹോദരനാണ്.

KCN

more recommended stories