ഷുഹൈബിന്റെ കൊലപാതകം: കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: കണ്ണൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും ഷുഹൈബിന്റെ ഘാതകരെ ഉടന്‍ അറസ്സ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ മനാഫ് നുള്ളിപ്പാടി, ഉസ്മാന്‍ അണങ്കൂര്‍, ഫിറോസ് അണങ്കൂര്‍, അഭിലാഷ് നുള്ളിപ്പാടി, സഫ്വാന്‍ കുന്നില്‍, ആബിദ് ഇടച്ചേരി, മുബാറക്, നിവിന്‍, കൃഷ്ണന്‍, അഷറഫ്, രാജേഷ്, സനല്‍, ഹസ്സന്‍ അടുക്കത്ത്ബയല്‍, റിയാസ് നുള്ളിപ്പാടി, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories