ബി.എ.ആര്‍ എച്ച്.എസ്.എസ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

മുളിയാര്‍: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് തയ്യാറാക്കിയ ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.ഒ.ജോണ്‍ മാസ്റ്റര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ബി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ അരവിന്ദാക്ഷന്‍ സ്വാഗതംപറഞ്ഞു. പ്രിന്‍സിപ്പള്‍ മെജോ ജോസഫ് പദ്ധതി വിശദീകരിച്ചു. പി.ടി.എ ഭാരവാഹികളായ ബി.കെ.ഹംസ, സുഹറ ബാലനടുക്കം, സദാശിവന്‍, ഷെരീഫ് മുഗു, അധ്യാപകരായ ദിനേശന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories