തളങ്കരയില്‍ യോഗക്ലാസിന് തുടക്കം

തളങ്കര: ആധുനിക ജീവിതത്തിലെ ഭക്ഷണം മൂലം യുവാക്കളില്‍ പുതിയ രോഗങ്ങള്‍ കടന്നു വന്നതോടെ അതിനെ കായികമായി ചെറുക്കാന്‍ തളങ്കര മോണിങ്ങ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പടിഞ്ഞാര്‍ ഗ്രൗണ്ടില്‍ യോഗാ ക്ലാസ് തുടങ്ങി. യോഗ അധ്യാപകന്‍ കീഴൂര്‍ കടപ്പുറത്തെ കെ. മനോഹരനാണ് യോഗ അഭ്യസിപ്പിക്കുന്നത്. രാവിലെ ഏഴ് മുതല്‍ എട്ടര വരെ നടത്തുന്ന യോഗയില്‍ നിരവധി യുവാക്കള്‍ എത്തുന്നു. നിരവധി രോഗങ്ങളെ മരുന്നില്ലാതെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്ന് മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് മുഖ്യാതിഥിയായി. അബ്ദുല്‍ റഹ്മാന്‍, ബാങ്കോട്‌സ്വാഗതവും ഷാഫി സൂപ്പര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories