ബസ് സ്‌കൂട്ടറിലിടിച്ച് പള്ളിക്കര സ്വദേശി മരിച്ചു

പൊയ്‌നാച്ചി: ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പള്ളിക്കര സ്വദേശി താജുദ്ധീന്‍(48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മയിലാട്ടി ബട്ടത്തൂരിലാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സന ബസും പൊയ്‌നാച്ചി ഭാഗത്തുനിന്നും പെരിയയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുനാണ് കൂട്ടിയിടിച്ചത്.

സ്‌കൂട്ടറിലിടിച്ച ബസ് താജുദ്ധീന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെല്‍മറ്റ് ചിഹ്നഭിന്നമായി. സ്‌കൂട്ടറും പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് ഹൈവേ പോലീസും ബേക്കല്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

KCN

more recommended stories