തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ട്രാഫിക് പോലീസ് സ്‌റ്റേഷന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി സുകുമാരന്‍ എന്‍.വി അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ ക്ലാസ്സെടുത്തു.

കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എന്‍. മഹമ്മുദ് ഹാജി മുഖ്യാതിഥിയായ ചടങ്ങില്‍ വിശ്വനാഥ് .ആര്‍്, പ്രദീപ് കുമാര്‍ എം, പി. അജിത് കുമാര്‍, കെ.പി.വി. രാജീവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അബ്ദുള്‍ റഹീം സി.എ സ്വാഗതവും ശശിധരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories