തൊഴില്‍ നിയമ പരിഷ്‌കരണം പ്രതീക്ഷകളും ആശങ്കകളും: ട്രേഡ് യൂണിയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തൊഴിലാളി താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതാകരുത് ആധുനിക കാലഘട്ടത്തിലെ തൊഴില്‍ നിയമങ്ങളെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ പറഞ്ഞു. ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍ നിയമ പരിഷ്‌കരണവും പ്രതീക്ഷകളും ആശങ്കകളും എന്ന് ട്രേഡ് യൂണിയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആശങ്കകള്‍ ദുരീകരിച്ചു കൊണ്ടായിരിക്കണം നിയമപരിഷ്‌കരങ്ങള്‍. തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു കൂടി ലഭ്യമാകുന്ന തരത്തിലായിരിക്കണം നിയമ നിര്‍മ്മാണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണന്‍, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മജ് അഷ്റഫ്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.മുരളീധരന്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories