ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പായി. ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്നു ബിനോയ് കോടിയേരി അറിയിച്ചു. പണം നല്‍കിയല്ല കേസ് അവസാനിപ്പിക്കുന്നതെന്നും പരാതിക്കാരനായ ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി സ്വയം കേസ് പിന്‍വലിക്കുകയായിരുന്നെന്നും ബിനോയ് വ്യക്തമാക്കി. കേസ് അവസാനിച്ചതോടെ ഞായറാഴ്ച നാട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ജാസ് ടൂറിസം കമ്ബനിയുടെ ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്ത് തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ബിനോയ് നിഷേധിച്ചു. പരാതിക്കാരനായ മര്‍സൂഖി കേസ് പിന്‍വലിച്ചെന്നും എന്നാല്‍ പണം നല്‍കാതെയാണ് കേസ് ഒത്തു തീര്‍പ്പായതെന്നും ബിനോയ് പ്രതികരിച്ചു. യാത്ര വിലക്ക് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിലക്ക് നീങ്ങിയാലുടന്‍ കേരളത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories