ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം: ഉക്കിനടുക മഹല്ല് ഖത്തര്‍ കമ്മിറ്റി

ദോഹ: നാട്ടില്‍ പിടി മുറുക്കിയ ലഹരി മാഫിയക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബദരിയ ജുമാ മസ്ജിദ് പ്രഥമ ഖത്തര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികളും യുവാക്കളും ലഹരിയില്‍ അടിമപ്പെടുന്നത് എന്ത് വില കൊടുത്തും തടയണമെന്നും വിദ്യാര്‍ത്ഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന കല്ലട്ക്ക ചെര്‍ക്കള റോഡിന്റെ ശോചനീയ അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദോഹയില്‍ നടന്ന പ്രഥമ യോഗത്തില്‍ ഉക്കിനടുക ബദരിയ ജുമാ മസ്ജിദ് ഖത്തര്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മര്‍ത്ത്യ-പെര്‍ള മഹല്ല് കമ്മിറ്റീ രക്ഷാധികാരി ഇബ്രാഹിം പെര്‍ളയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഖത്തര്‍ മര്‍ത്ത്യ പെര്‍ള മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അജിലടുക്ക ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാളിഗെ, സത്താര്‍ ഉക്കിനടുക്ക, മാള ഇബ്രാഹിം, സുള്‍ഫിക്കര്‍, മഷൂദ്, മൂസ മജാല്‍, സിറാജ് ഉക്കിനടുക്ക, കലന്തര്‍ അമെക്കള, സിദ്ധീഖ് മജല്‍, ശരീഫ് കുന്നില്‍, ലത്തീഫ് മലങ്കര, ബഷീര്‍ മലങ്കര തുടങ്ങിയവര്‍ സംസാരിച്ചു. കലന്തര്‍ ഉക്കിനടുക സ്വാഗതവും സത്താര്‍ ബാളിഗെ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡന്റ് ഇബ്രാഹിം ബാളിഗെ, ജനറല്‍ സെക്രട്ടറി കലന്തര്‍ ഉക്കിനടുക, ട്രഷറര്‍ സത്താര്‍ ബാളിഗെ, വൈസ് പ്രസിഡന്റുമാര്‍ മൂസ മജാല്‍, സിറാജ് ഉക്കിനടുക്ക, ജോ. സെക്രട്ടറിമാര്‍ കലന്തര്‍ അമെക്കള, സിദ്ധീഖ് മജല്‍.

KCN

more recommended stories