കാവേരി നദീജല കേസില്‍ വിധി ഇന്ന്; ആശങ്കയോടെ ദക്ഷിണേന്ത്യ

ബെംഗളൂരു/ചെന്നൈ/ദില്ലി: കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്നാടും നല്‍കിയ ഹര്‍ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുന്നത്.
ഇരുപത് വര്‍ഷമായി തുടരുന്ന നദീ ജല തര്‍ക്കത്തിലാണ് ഇന്ന് വിധി വരുന്നത്. ഈ പശ്ചാത്തലത്തില്‍ കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയിലും സംഭരണികളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ അത്തിബെലെ,ഹൊസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

തമിഴ്നാട്, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുക. മാണ്ഡ്യ,രാമനഗര,ചാമരാജനഗര്‍ ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

KCN

more recommended stories