കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം

ദില്ലി: സ്വതന്ത്ര ഇന്ത്യക്കും മുമ്പ് തുടങ്ങിയ കാവേരി നദീതട തര്‍ക്കത്തില്‍ സുപ്രിംകൊടതി വിധി പ്രസ്താവിച്ചു. തിഴ്‌നാടിന് 192 ടിഎംസി ജലം കൊടുക്കണമെന്ന ട്രൈബ്യൂണല്‍ വിധിയില്‍ കുറവുവരുത്തി 177.25 ടിഎംസി ജലം മാത്രം നല്‍കിയാല്‍ മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേരളവും തമിഴ്‌നാടും കര്‍ണാടകവും പുതുച്ചേരിയും കക്ഷികളായ കേസില്‍ കര്‍ണാടകത്തിന് 14.75 അധികമായി നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

കേരളത്തിന് 30 ടിഎംസിയും പുതുച്ചേരിക്ക്ഏഴ് ടിഎംസി ജലവുമാണ് നേരത്തെ ട്രൈബ്യൂണല്‍ വിധിയില്‍ അനുവദിച്ചത്. ഇതേ അളവ് തന്നെ നിലനിര്‍ത്തിയാണ് സുപ്രിംകോടതിയും വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി നദി ഒരു സംസ്ഥാനത്തിന്റെ സ്വത്തായി കാണാനാകില്ലെന്നും അത് പൊതുവായി കണക്കാക്കണമെന്നും വിധി പ്രസ്താവത്തില്‍ കോടതി വിലയിരുത്തി.

1970 മുതല്‍ കാവേരി തര്‍ക്കം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് വാദിച്ചത് തമിഴ്‌നാടായിരുന്നു. ഒടുവില് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിപി സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചു.തമിഴ്‌നാടിന് 205 ടിഎംസി ജലം കൂടി അനുവദിച്ച് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവുമിട്ടു. പക്ഷെ തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. കാവേരിയുടെ വൃഷ്ടി പ്രദേശം കേരളത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നത് കൊണ്ട് പോണ്ടിച്ചേരിയും തര്‍ക്കത്തിന്റെ ഭാഗമായി.

എല്ലാ സംസ്ഥാനങ്ങളും മാറി മാറി വാദവും മറുവാദവുമായി തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ ട്രൈബ്യൂണലിന്റെ അന്തിമ വിധി വരുന്നത് 2007 ഫെബ്രുവരി അഞ്ചിന്. വിധി പ്രകാരം കര്‍ണാടകം തമിഴ്‌നാടിന് നല്‍കേണ്ടത് 419 ടിഎം സി ജലം. തമിഴ്‌നാട് ചോദിച്ചത് 562 ടിഎംസി. കര്‍ണാടകക്ക് 270 ഉം കേരളത്തിന് 30 ഉം പുതുച്ചേരിക്ക് ഏഴും ടിഎംസി ജലത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഒരു സംസ്ഥാനവും വിധി അംഗീകരിച്ചില്ല. എല്ലാവരും സുപ്രീംകോടതിയിലെത്തുകയായിരുന്നു.

KCN

more recommended stories