വിദ്യാര്‍ഥികളെ കൈയിലെടുക്കാന്‍ ‘പരീക്ഷാ പെ ചര്‍ച്ച’യുമായി മോദി

ന്യൂഡല്‍ഹി: 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് ചായ് പെ ചര്‍ച്ച നടത്തി ജനങ്ങളെ കൈയിലെടുത്ത നരേന്ദ്രമോദി, ഇത്തവണ വിദ്യാര്‍ഥികളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ‘പരീക്ഷാ പെ ചര്‍ച്ച’യാണ് മോദി സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ താല്‍കതോറ സ്‌റ്റേഡിയത്തിലാണ് വിദ്യാര്‍ഥികളുമായി മോദി ചര്‍ച്ച നടത്തുന്നത്.

കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ മുഖ്യ ഉദ്ദേശം. ആറു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ സംശയങ്ങളും ഉന്നയിക്കാം. 12 മണിക്ക് പരീക്ഷാ പര്‍ ചര്‍ച്ച ആരംഭിക്കും.

കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാന്‍ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം ദിവസങ്ങള്‍ക്ക് മുമ്ബാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഭീരുക്കളാകരുത് പോരാളികളാകുക, കൂടുതല്‍ പേര്‍ സഞ്ചരിക്കാത്ത വഴികള്‍ തെരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോലെ സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക. അതാണ് പരീക്ഷാപ്പേറില്‍ നല്ല മാര്‍ക്ക് ലഭിക്കുന്നതിനുള്ള ആദ്യപടിയെന്ന് മോദി പുസ്തകത്തില്‍ വിശദീകരിച്ചിരുന്നു.

KCN