അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം ചെയ്തു

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ യു.പി.സ്‌കൂളില്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് എ.ഇ.ഒ. എന്‍. നന്ദികേശന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷം കൊണ്ട് സ്‌കൂളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതി വിശദാംശങ്ങളാണ് ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിഷന്‍ 100’ എന്ന അക്കാദമിക മാസ്റ്റര്‍പ്ലാന്‍ മാര്‍ഗരേഖയിലുള്ളത്. മേഖല, ഉപമേഖല, ലക്ഷ്യം, പ്രവര്‍ത്തനങ്ങള്‍, കാലം,ചുമതല, സാമ്പത്തിക വിശകലനം എന്നിങ്ങനെയുള്ള സമ്പൂര്‍ണ കാഴ്ചപ്പാടുകളാണ് പ്ലാന്‍ തയ്യാറാക്കുന്നതിലൂടെ ഒരു വിദ്യാലയത്തിന് ലഭിക്കുന്നത്.
പ്ലാന്‍ വിശദീകരണം എസ്.ആര്‍.ജി. കണ്‍വീനര്‍ പി.ടി. ബെന്നി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗണേശന്‍ കെ. അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്സ് കെ.സരോജിനി സ്വാഗതനും സുരേഖ കെ. നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റാഷിദ് പൂരണം, ശ്രീലത എം, മദര്‍ പി.ടി.എ. പ്രസിഡന്റ് പ്രമീള, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സി.വി. തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories