തേനീച്ച വളര്‍ത്തല്‍ പരിശീലനം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരങ്ങാട്: കാനറാ ബാങ്ക് വനിതാ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി കാനറാ ബാങ്ക് കണ്ണൂര്‍ റീജിയണല്‍ ഓഫീസും കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്ടിട്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാനറാ ബാങ്ക് അഗ്രി. ഫിനാന്‍സ് സെക്ഷന്‍ മാനേജര്‍ സുധാകരന്റെ അധ്യക്ഷതയില്‍ കാനറാ ബാങ്ക് റീജിയണല്‍ മാനേജര്‍ ശ്രീകാന്ത് നിര്‍വ്വഹിച്ചു. റുഡ്സെറ്റി ഡയറക്ടര്‍ ടി.എം. രാജകുമാര്‍, ഗസ്റ്റ് ഫാക്കല്‍റ്റി പി.ടി. തമ്പി എന്നിവര്‍ സംസാരിച്ചു. കാനറാ ബാങ്ക് അഗ്രി. സെക്ഷന്‍ ഓഫീസര്‍ മീര നന്ദി പറഞ്ഞു. പരിശീലന പരിപാടിയില്‍ 30 വനിതകള്‍ പങ്കെടുക്കുന്നു.

KCN

more recommended stories