ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍

മൂവാറ്റുപുഴ: ഒട്ടേറെ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. മൂവാറ്റുപുഴയിലെ ബാറിലുണ്ടായ അടിപിടിയെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു രണ്ടു പേര്‍ പിടിയിലായത്. സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ചു മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു ഇവരിലൊരാള്‍ നല്‍കിയ ക്വട്ടേഷനേറ്റെടുത്താണു മൂവാറ്റുപുഴയിലെ ബാറില്‍ ഇവര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ മാസമായിരുന്നു ആക്രമണം. ബാറിലെത്തിയ പേഴയ്ക്കാപ്പിള്ളി സ്വദേശി ലാലിനെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ലാലിനെ കാറിലെത്തിയ സംഘം മര്‍ദ്ദിക്കുകയും മൊബൈല്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു തൊടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്.

സംഘത്തില്‍ പലരും പിടികിട്ടാപ്പുള്ളികളാണ്. ലാലിന്റെ സുഹൃത്ത് അബു എന്നയാള്‍ നല്‍കിയ ക്വട്ടേഷനെ തുടര്‍ന്നാണു ക്രിമിനല്‍ സംഘം മൂവാറ്റുപുഴയില്‍ എത്തി ആക്രമണം ആസൂത്രണം ചെയ്തതെന്നാണു പൊലീസ് പറയുന്നത്. മൂവാറ്റുപുഴ, പെരുമറ്റം, പോത്താനിക്കാട് പ്രദേശങ്ങളിലുള്ളവരാണു സംഘത്തില്‍ ഇനി പിടികിട്ടാനുള്ളവര്‍. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു.

KCN

more recommended stories