മൊഗ്രാല്‍ ട്രോമ കെയര്‍ പരിശീലനം ഫെബ്രുവരി 25ന് ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാല്‍ : ട്രോമ കെയര്‍ കാസര്‍കോടും മൊഗ്രാല്‍ മേഖല യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി 2018 ഫെബ്രുവരി 25ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ വെച്ച് വോളണ്ടിയര്‍ പരിശീലനം സംഘടിപ്പിക്കുന്നു. അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം അവയവദാനം രക്തദാനം എന്നീ മഹത് ലക്ഷ്യങ്ങളോടെ ട്രോമ കെയര്‍ കാസര്‍കോടുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ജ്യോതികുമാര്‍ പി. ഉത്ഘാടനം ചെയ്യും. ട്രോമ കെയര്‍ പ്രസിഡന്റ് പി വി കുഞ്ഞമ്പു നായര്‍ ആദ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍, ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസാ ശരീഫ് എന്നിവര്‍ വിശിഷ്ട്ടാധിതികളാകും, കുമ്പള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍ കാര്‍ഡ് വിതരണം ചെയ്യും. പരിയാരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍ എ കെ വേണുഗോപാലന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി വൈകുണ്ടന്‍, എച് ആര്‍ ഡി ട്രെയിനര്‍ കെ വിജയന്‍ എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. പ്രായപൂര്‍ത്തി ആയ ആര്‍ക്കും ക്ലാസ്സില്‍ പങ്കെടുക്കാം.

പരിശീലന പരിപാടിയുടെ ലോഗോ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസാ ശരീഫ് മൊഗ്രാല്‍ മേഖല യൂത്ത് ലീഗ് പ്രസിഡണ്ട് നിയാസ് മൊഗ്രാലിന് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍, ടി എം ഷുഹൈബ്, അബ്ദുള്ള സ്പിക്, സി എച് ഖാദര്‍, ഇര്‍ഷാദ് മൊഗ്രാല്‍, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്, അഷ്റഫ് പെര്‍വാട്, സിദ്ദിഖ് റഹ്മാന്‍, അന്‍വര്‍ ടി കെ, ഇര്‍ഫാന്‍ യൂ എം, നൂഹ് കടവത്ത്, അബ്‌കോ മുഹമ്മദ്, ജംഷീര്‍ മൊഗ്രാല്‍, മുനീബ് കോട്ട, റിയാസ് കരീം, നൗഫല്‍ കൂള്‍ഫോം, യൂനുസ് ലീഗ് ഓഫീസ്, ബാത്തിഷാ മൊഗ്രാല്‍, അബ്ദുള്ള കുഞ്ഞി, എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories