മുംബൈ എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും

മുംബൈ: മുംബൈ എയര്‍പോര്‍ട്ട് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ അടച്ചിടും. മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് എയര്‍പോര്‍ട്ട് അടയ്ക്കുന്നത്. ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്ബനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

KCN

more recommended stories