ടിപ്പര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

വൈത്തിരി: കരിങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വരദൂര്‍ അല്ലിയാങ്കല്‍ സജി അബ്രഹാ(42)മാണ് മരിച്ചത്. വയനാട് കല്‍പ്പറ്റ മടക്കിമലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ സജിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി സജിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

KCN

more recommended stories