സ്വകാര്യ ബസ് സമരം: ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹരജി ഉച്ചക്ക് ഹൈകോടതി പരിഗണിക്കും.

അതേസമയം, സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സമരം അവസാനിച്ചില്ലെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരീക്ഷാര്‍ഥികള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും

KCN

more recommended stories