എസ്.കെ.എസ്.എസ്.എഫ്: വാര്‍ഷികാഘോഷവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി

ആലൂര്‍: എസ്.കെ.എസ്.എസ്.എഫ് ഇരുപത്തി ഒമ്പതാം വാര്‍ഷിക ദിനാഘോഷത്തോടു അനുബന്ധിച്ച് ആലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ആലൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ പരിപാടി സംഘടിപ്പിച്ചു. മന്‍സൂര്‍ ഫൈസി പതാക ഉയര്‍ത്തി. ശാഖയിലെ ആദ്യമെമ്പര്‍ഷിപ്പ് വിതരണം സമസ്തയുടെ മുതിര്‍ന്ന അംഗം എ.കെ അബ്ബാസ് മന്‍സൂര്‍ ഫൈസിക്ക് നല്‍കി നിര്‍വ്വഹിച്ചു.

ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി മഷൂദ് മീത്തല്‍, ട്രഷറര്‍ ബി.കെ സിദ്ധിഖ് മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂര്‍, ആലൂര്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട് ബഷീര്‍ കടവില്‍, ശാഖാ വൈസ് പ്രസിഡന്റ് അസീസ് എം.എ, മുഹമ്മദ് പി.കെ, അഹമ്മദ് കബീര്‍രിഫായി, ഇര്‍ഷാദ് എ, റഷീദ് തായത്ത്, ഇബ്രാഹിം അഹമ്മദ്, ഷഹല്‍എ.കെ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു മന്‍സൂര്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

KCN

more recommended stories