നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു: തീവ്രവാദിയെ സുരക്ഷാ ഉദ്യേഗസ്ഥര്‍ വെടിവെച്ചു കൊന്നു

ജമ്മുകാശ്മിര്‍: പാകിസ്താന്‍ അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബാറ്റ്) നുഴഞ്ഞുകയറ്റ ശ്രമം നിഷ്ഫലമാക്കിയ ഇന്ത്യന്‍ സേന തീവ്രവാദിയെ കൊലപ്പെടുത്തി. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്നു സൈനികര്‍ക്കും പരിക്കുണ്ട്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഗോല്‍പൂര്‍ മേഖലയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് തകര്‍ത്തതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കല്‍നിന്ന് വന്‍ ആയുധശേഖരവും പാക് പതാകയും കണ്ടെടുത്തു. റോക്കറ്റ് വിക്ഷേപിണി, ഗ്രനേഡുകള്‍, റേഡിയോ സെറ്റുകള്‍, മൊബൈല്‍ഫോണുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാക് സൈന്യത്തിന് വിട്ടുകൊടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റ തീവ്രവാദികളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 5.15നാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയതെന്ന് ലെഫ്. കേണല്‍ ആനന്ദ് പറഞ്ഞു. സൈന്യം തിരിച്ചടിച്ചു. വെടിവെപ്പിന്റെ മറവിലാണ് ‘ബാറ്റ്’ സംഘം നുഴഞ്ഞുകയറ്റശ്രമം നടത്തിയത്.അതിനിടെ മാങ്കോട്ട് സബ് സെക്ടറില്‍ ആകസ്മികമായുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു ജൂനിയര്‍ കമീഷന്‍ഡ് ഓഫിസര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം തുടക്കം മുതല്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമായി പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ 11 സൈനികരും ഒമ്ബത് സിവിലിയന്മാരും കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു.

KCN

more recommended stories