വൃദ്ധനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വൃദ്ധനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി ആസാദ് നഗര്‍ പായിച്ചാല്‍ റോഡിലെ ശങ്കര പാട്ടാളി (90)യെയാണ് തിങ്കളാഴ്ച രാത്രി 10.30 മണിയോടെ വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ശങ്കര പാട്ടാളി തൂങ്ങിമരിച്ചത്. ഭാര്യ: യമുന. മക്കള്‍: പ്രേമ, അപ്പു, പത്മിനി, ചന്ദ്രപ്രഭ, രാജേഷ്, യശോദ, ദേവി. മരുമക്കള്‍: ദയമന്തി, ഉദയന്‍, രവി, ജഗതീഷ്, ഉദയ, ദേവദാസ്.

KCN

more recommended stories