കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിന് പുതിയ പ്രിന്‍സിപ്പല്‍

കൊല്ലം: ഗൗരിനേഘയുടെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായി വൈദികന്‍ സില്‍വി ആന്റണിയെ നിയമിച്ചു. ട്രിനിറ്റിലൈസിയത്തിന്റെ അധിക ചുമതലയാണ് സില്‍വി ആന്റണിക്ക് കോര്‍പറേറ്റ് മാനേജര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഫാദര്‍ സില്‍വി.

നേരത്തെ ഗൗരിനേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപെടുന്ന സിന്ധു, ക്രസന്‍ന്റ് എന്നീ അധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ച് തിരികെ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സ്‌കൂളില്‍ സ്വീകരണം നല്‍കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ പ്രിന്‍സിപ്പാല്‍ ജോണിനും കൂട്ടാളികളായ മറ്റ് സ്റ്റാഫുകള്‍ക്കുമെതിരെ നപടി ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല നോട്ടീസ് നല്‍കിയിരുന്നു.

KCN

more recommended stories