ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പ്: റെയില്‍വേസിനെ വീഴ്ത്തി കേരള പുരുഷ ടീം ജേതാക്കള്‍

കോഴിക്കോട്: ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ജേതാക്കള്‍. കരുത്തരായ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ പുരുഷ കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം.

നേരത്തെ, വനിതാ വിഭാഗം ഫൈനലില്‍ തുടര്‍ച്ചയായ പത്താം തവണയും കേരള വനിതകള്‍ റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കലാശപ്പോര് ജയിച്ച റെയില്‍വേസ് കിരീടം നിലനിര്‍ത്തി.

KCN

more recommended stories