ഷാജി കൈലാസ്- മോഹന്‍ ലാല്‍ ടീമിന്റെ മാസ് ചിത്രം വരുന്നു! ലാലേട്ടന്‍ വീണ്ടും മീശ പിരിക്കും!

നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ ലാല്‍ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു.രണ്‍ജി പണിക്കര്‍ തരക്കഥ എഴുതുന്ന ചിത്രത്തിലാണ് ലാല്‍-ഷാജി കൈലാസ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ചിത്രത്തിനെ കുറിച്ചു വ്യക്തമാക്കിയത്.

സുരേഷ് ഗോപി നായകനായി എത്തുന്ന ലേലം രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതു ശേഷമായിരിക്കും രണ്‍ജി പണിക്കര്‍ ലാല്‍ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതുക. ഇതാദ്യമായാണ് ഷാജി കൈലാസ്- മോഹന്‍ ലാല്‍ ചിത്രത്തിനു വേണ്ടി രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്നത്.

വരാന്‍ പോകുന്നത് മാസ് ചിത്രം
നരസിംഹം,ആറാം തമ്പുരാന്‍ എന്നിവ തന്റെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അതു പോലെ ഇനി വരാന്‍ പോകുന്നതും ഒരു മാസ് ചിത്രമായിരിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞു. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നതു പോലെ മീശപിരിച്ച ലാലേട്ടനായിരിക്കും തന്റെ ചിത്രത്തിലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോഹന്‍ലാല്‍ തടി കുറച്ചത് തന്റെ സിനിമയ്ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശീര്‍വാദ് സിനിമാസ്
രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അലിഭായിക്ക് ശേഷം ഷാജി കൈലാസ്- ആന്റണി പെരുമ്പാവൂര്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഫാന്‍സിന് ആഘോഷിക്കാം
അതേ സമയം ചിത്രത്തെ കുറിച്ചു അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. തന്റെ മുന്‍ ചിത്രങ്ങളെ പോലെ മോഹന്‍ലാല്‍ ഫാന്‍സിന് അവേശമാകും ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മോഹന്‍ലാലിന്റെ കഥാപാത്രത്തിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍കാര്യങ്ങള്‍ പുറത്തു പറയാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍
മോഹന്‍ ലാല്‍ -ഷാജി കൈലാസ് കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍കൈയടിയാണ് ചിത്രങ്ങള്‍ നേടിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

മീശ പിരിക്കുന്ന ലാലേട്ടന്‍
ഷാജി കൈലാസ് ചിത്രങ്ങളില്‍ മാസ് ഗെറ്റപ്പിലാണ് മോഹന്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മീശ പിരിച്ച് കിടിലന്‍ ഡയലോഗ് കാച്ചുന്ന ലാലേട്ടനെ പ്രേക്ഷകര്‍ക്ക് ഇന്നു ഇഷ്ടമാണ്. നരസിംഹത്തിലെ ഇന്ദു ചൂടനും, ബാബ കല്യാണിയിലെ ഐപിഎസ് ഓഫീസറിനേയും അിഭായിലെ അലിഭായിയേയും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

വെടിക്കെട്ട് ഡയലോഗ്
ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രം എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മുന്‍കാലത്തെ ചിത്രങ്ങളിലേതു പോലെയുളള വെടിക്കെട്ട് ഡയലോഗും സൂപ്പര്‍ സ്റ്റണ്ടുമെല്ലാം പ്രേക്ഷകര്‍ പുതിയ ചിത്രത്തിലും പ്രതീക്ഷിക്കുന്നുണ്ട്

KCN

more recommended stories