പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ അയയ്ക്കില്ല ബി.സി.സി.ഐ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ എമേര്‍ജിംഗ് നേഷന്‍സ് കപ്പ് ക്രിക്കറ്റിന് ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനെ ബിസിസിഐ അയയ്ക്കില്ല. ഇതോടെ ഏപ്രിലില്‍ നടക്കേണ്ട ടൂര്‍ണമെന്റ് ത്രിശങ്കുവിലായി.

ഇന്ത്യ ടീമിനെ അയയ്ക്കാന്‍ തയാറല്ലാത്ത പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്കോ ബംഗ്ലാദേശിലേക്കോ മാറ്റേണ്ടിവരുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിലെ മുതിര്‍ന്ന അംഗം പറഞ്ഞു. എല്ലാ രാജ്യവും ടീമിനെ അയയ്ക്കുമെന്ന ഉറപ്പിന്‍മേലാണ് ആതിഥേയത്വം വഹിക്കാന്‍ പാക്കിസ്ഥാന്‍ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കേണ്ട ഏഷ്യ കപ്പിന് ടീമിനെ അയയ്ക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേട്ടി തിരിച്ചടിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ ടീം ഇതുവരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ തയാറായിട്ടില്ല.

KCN

more recommended stories