നൂറുല്‍ ഹുദ ‘മെഹ്ഫിലെ നൂര്‍ 2018’ മാര്‍ച്ച് 16ന് അബുദാബിയില്‍

അബുദാബി: ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കര്‍ണാടകയിലെ അഫിലിയേറ്റഡ് സ്ഥാപനമായ മാടന്നൂര്‍ നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാഡമി യു എ ഇ കമ്മിറ്റി ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മെഹ്ഫിലെ നൂര്‍ 2018’ മാര്‍ച്ച് 16ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.

പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്യും. അഡ്വക്കേറ്റ് ഹനീഫ് ഹുദവി ദേലംപാടി, ഖലീല്‍ ഹുദവി കാസര്‍കോട്, സിറാജുദീന്‍ ഫൈസി ബാപ്പാളിഗെ, അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ്, മെമ്പര്‍മാരായ ഹെര്‍ എക്‌സിലെന്‍സി ദലാല്‍ സയീദ് അല്‍ ഖുബൈസി, ഹിസ് എക്‌സിലെന്‍സി ഖാന്‍ സമാന്‍ സുറൂര്‍ ഖാന്‍, എന്‍ എം സി ഗ്രൂപ്പ് സ്ഥാപകന്‍ പദ്മശ്രീ ഡോക്ടര്‍ ബി ആര്‍ ഷെട്ടി, യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി, സൈഫ് ലൈന്‍ എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍, എം സ്‌ക്വയര്‍ എം ഡി മുഹമ്മദ് മുസ്തഫ, ബനിയാസ് സ്‌പൈക് ചെയര്‍മാന്‍ അല്‍ ഹാജ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

KCN

more recommended stories