‘മെഹ്ഫിലെ നൂര്‍ 2018’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അബുദാബി: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കര്‍ണാടകയിലെ അഫിലിയേറ്റഡ് സ്ഥാപനമായ മാടന്നൂര്‍ നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാഡമി യു എ ഇ കമ്മിറ്റി ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 16ന് അബുദാബിയില്‍ സംഘടിപ്പിക്കുന്ന ‘മെഹ്ഫിലെ നൂര്‍ 2018’ ന്റെ പോസ്റ്റര്‍ പ്രകാശനം പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മെഹ്ഫിലെ നൂര്‍ സംഘടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

വര്‍ക്കിങ് ചെയര്‍മാന്‍ പി കെ അഷ്റഫ്, നൂറുല്‍ ഹുദ അബുദാബി ജനറല്‍ സെക്രട്ടറി ബഷീര്‍ കാവു, സെക്രട്ടറിമാരായ മുഹമ്മദ് അലി, അബ്ദുല്ല മാടന്നൂര്‍, ട്രെഷറര്‍ നൗഷാദ് മാടന്നൂര്‍, കെഎംസിസി മുളിയാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ ബെള്ളിപ്പാടി, സയീദ് സുള്ളിയ സംബന്ധിച്ചു.

KCN

more recommended stories