വനിതാ കൂട്ടായ്മയും സെമിനാറും നടത്തി

പൈക്ക: ലോക വനിതാദിനത്തില്‍ പൈക്ക മൈത്രി വനിതാവേദി, കുടുംബശ്രീ എ. ഡി. എസുമായി സഹകരിച്ച് വനിതാ കൂട്ടായ്മയും സെമിനാറും സംഘടിപ്പിച്ചു.

ചൂരിപ്പള്ളം കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ മുതിര്‍ന്ന കുടുംബശ്രീ പ്രവര്‍ത്തകരായ അമ്മാളു അമ്മ, ശാരദ, യമുന എന്നിവരെ പഞ്ചായത്തു മെമ്പര്‍ മണിചന്ദ്രകുമാരി പൊന്നാട അണിയിച്ചു ആദരിച്ചു. എ. ഡി. എസ്. പ്രസിഡന്റ് വിനോദ വേണുഗോപാല്‍ അധ്യക്ഷയായി.
മനശാസ്ത്ര വിദഗ്ദന്‍ എന്‍.കെ.അസീസ് മിത്തടി ക്ലാസ്സെടുത്തു. കാന്‍ഫെഡ് ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കെ.പി.ഹമീദ്, ആശാ കൃഷ്ണ, നളിനി സാലത്തടുക്ക, സുഹറ കൊയര്‍കൊച്ചി, സി.രാധ, ചിത്രകുമാരി, സുജിത, നിത്യന്‍ നെല്ലിത്തല, ബി.രാധാകൃഷ്ണ നായക്ക്, ഷെരീഫ് ബീട്ടിയടുക്ക പ്രസംഗിച്ചു.

KCN

more recommended stories