അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 3 സോക്കര്‍ 2018 ലോഗോ പ്രകാശനം ചെയ്തു

ദുബായ് : ഏപ്രില്‍ 12 നു ദുബായ് അല്‍ ഖുസൈസ് ഫുട്‌ബോള്‍ കോര്‍ണര്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന അണങ്കൂര്‍ മേഖല പ്രീമിയര്‍ ലീഗ് സീസണ്‍ 3 സോക്കര്‍ 2018 ന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായ് ബറാഹയില്‍ ചേര്‍ന്ന യോഗത്തില്‍ അണങ്കൂരിലെ പഴയ കാല ഫുട്‌ബോള്‍ ഇതിഹാസവും കല കായിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന റൗഫ് അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ഓര്‍ഗനസിംഗ് കമ്മിറ്റി അംഗവും പ്രവാസി – ചാല യുവജന കൂട്ടായ്മയുടെ പ്രസിഡന്റ്മായാ സാജിദ് അബ്ദുല്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു.

അണങ്കൂര്‍ മേഖലയിലെ പ്രവാസികളായ താരങ്ങളെ അണി നിരത്തി ദുബായില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏറെ ജന ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ യു എ ഇ യെ കൂടാതെ മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും മത്സരങ്ങളുടെ ഭാഗമാകുവാന്‍ താരങ്ങള്‍ എത്തിയിരുന്നു. ഈ വര്ഷം അണങ്കൂര്‍ മേഖലയിലെ 160 തില്‍ കൂടുതല്‍ താരങ്ങളാണ് ബൂട്ടണിയുന്നത്. കഴിഞ്ഞ
വര്ഷങ്ങളിലെ പോലെ എല്ലാ ഭാഗത്തു നിന്നുമുള്ള താരങ്ങളെ മിക്‌സ് ചെയ്താണ് ടീമുകള്‍ ഉണ്ടാക്കിയെതെന്നു സംഘടകര്‍ അറിയിച്ചു.

ലോഗോ പ്രകാശന ചടങ്ങില്‍ ഓര്‍ഗനസിംഗ് കമ്മിറ്റി അംഗങ്ങളായ ശകീല്‍ ബിന്‍ അയൂബ്, യാസര്‍ കെ എസ് അറഫാ, ഹനീഫ് തായല്‍ കൊല്ലമ്പാടി, സഫ്വാന്‍ അണങ്കൂര്‍, നൗഷാദ് ചാല, റിയാസ് ചാല എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories