ബദിയഡുക്ക യു എ ഇ പ്രീമിയര്‍ ലീഗ്; മാര്‍ക്കറ്റ് ബോയ്‌സ് ജേതാക്കള്‍

അജ്മാന്‍ :  അജ്മാനില്‍ നടന്ന ബദിയഡുക്ക യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍ 3 ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍ ബദിയഡുക്ക മാര്‍ക്കറ്റ് ബോയ്സ് കിരീടം സ്വന്തമാക്കി. സീബേര്‍ഡ് ബീജന്തടുക്കയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത് .
രണ്ട് ഗ്രുപ്പുകളായി ബദിയഡുക്ക പഞ്ചായത്തിലെ 12 ടീമുകളാണ് മത്സരിച്ചത് . മാര്‍ക്കറ്റ് ബോയ്സിലെ വാരിസ് ബദിയഡുക്കയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ദുബൈ കെഎംസിസി ബദിയഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ട്രോഫികള്‍ വിതരണം ചെയ്തു.
മല്‍സരം സലാം കന്യപ്പാടി ഉദ്ഘടനം ചെയ്തു . നൂറുദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍,മുഹമ്മദ് കുഞ്ഞി പിലാകട്ട,അശ്‌റഫ് കുക്കുംകുടല്‍,എം.എസ് ഹമീദ്, ഇ. ബി അഹ്മദ് ചേടക്കല്‍ അബ്ദുല്ല കുഞ്ഞി ചെര്‍ലടുക്ക ,അശ്‌റഫ്, ചേത്താനം ,അശ്‌റഫ് നീര്‍ച്ചല്‍,ഹമീദ് കെടഞ്ചി,ശശി ചേടിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ ബദിയഡുക്ക അധ്യക്ഷതവും സൈന ബദിയഡുക്ക സ്വാഗതവും പറഞ്ഞു.
ഉബൈദ് ചെടക്കല്‍,സംസു മാസ്റ്റര്‍ മടത്തടുക്ക,ആസിഫ് ചേടക്കാല്‍,ഖലീല്‍ മടത്തടുക്ക,അമീര്‍ അലി,റിയാസ് ബി.എസ്,ഇക്ബാല്‍ കെടഞ്ചി, റസ്സാഖ് ആഗ ,റൗഫ് ബദിയഡുക്ക എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു

KCN

more recommended stories