സഖാവ് അലക്സായി മമ്മൂട്ടി; പരോളിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

 

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോളിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 31ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഏറെ അഭിനയ പ്രാധാന്യമുള്ള വേഷത്തിലാണ് എത്തുന്നത്.

നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശരത് സന്ദിത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്.

ലാലു അലക്‌സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സിനുലാല്‍, അരിസ്റ്റോ സുരേഷ്, അലന്‍സിയാര്‍, സിജോയ് വര്‍ഗീസ്, വികെ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൊച്ചിയിലും ബെംഗളൂരുവിലുമായിട്ടാണ് പരോളിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്.

KCN

more recommended stories