സൗഹൃദങ്ങളെ ഊട്ടിയുറപ്പിച്ച് പൊല്‍സ് -2018 വിനോദ-വിജ്ഞാന യാത്ര

ദുബായ്: പ്രവാസത്തിന്റെ വിരസിത മനസ്സുകളിലേക്ക് ഉന്‍മേഷം പകരുകയും കെ എംസി സി എന്ന പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയര്‍ത്തി കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ദുബൈയില്‍ നിന്നും ഖോര്‍ഫുക്കാനിലേക്ക് നടത്തിയ പൊല്‍സ് എന്ന പേരിലുള്ള നാലാമത് ഉല്ലാസ യാത്ര വേറിട്ട അനുഭവമായി മാറി.

സുഹൃദ് ബന്ധങ്ങളുടെ ദൃഡതയ്ക്കും പുതിയ സൗഹാര്‍ദ്ദങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഉല്ലാസയാത്രകളിലൂടെ സാധിക്കുമെന്നും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു തരുന്ന *പൊല്‍സ് -2018* എന്ന പൊല്‍സ് യാത്ര യാത്രികര്‍ക്ക് നവോന്‍മേഷം നല്‍കുന്നതോടൊപ്പം മനസ്സിന്റെ പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്തുമെന്നും ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അഭിപ്രായപ്പെട്ടു.
കെ എംസി സി ആസ്ഥാനത്തു നിന്നും ഫുജൈറയിലെ ഖോര്‍ഫുക്കാന്‍ തീരത്തേക്ക് പുറപ്പെട്ട വിനോദ-വിജ്ഞാന യാത്രയായ പൊല്‍സ് -2018 ഫ്‌ലാഗോഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം സി സി എന്ന പ്രസ്ഥാനത്തിലൂടെ പരിചയപ്പെട്ട യു എ ഇ യുടെ വിവിധ സ്ഥലങ്ങളില്‍ പ്രവാസികളായ കാസര്‍കോട് നിവാസികളാണ് വിനോദയാത്രയില്‍ അണി ചേര്‍ന്നത്.

ഉറങ്ങിത്തീര്‍ത്തും ഇന്റര്‍നെറ്റിലും ആന്‍ഡ്രോയിഡ് സെറ്റിലും സമയം ചിലവിട്ടും ഒഴിവു ദിനങ്ങളെ അലസതയില്‍ തീര്‍ക്കുന്ന പ്രവാസ ജീവിതത്തിലെ ഒരൊഴിവു ദിനം
ഇന്റര്‍നെറ്റിനെ താല്‍ക്കാലികമായി സൈനിംഗ് ഓഫ് ചെയ്ത്, ഉറക്കച്ചടവുകളോട് ഗുഡ്‌ബൈ പറഞ്ഞ് റാസല്‍ഖൈമയിലെ ഖോര്‍ഫുക്കാന്‍ കടല്‍ത്തീരത്തേക്ക് സൗഹൃദങ്ങള്‍ പുതുക്കിയും കലാ-കായിക മത്സരങ്ങള്‍ നടത്തിയും ആടിയും പാടിയുമുള്ള ഉല്ലാസയാത്രയില്‍ അന്‍പതോളം പേരാണ് പങ്കെടുത്തത്.

വെള്ളിയാഴ്ച രാവിലെ അല്‍ബറഹ കെ എം സി സി പരിസരത്ത് യാത്രയുടെ അമീര്‍ റാഫി പള്ളിപ്പുറത്തിന് കെ എം സി സി ലീഡര്‍ ഹംസ തൊട്ടി ഫ്‌ലാഗ് കൈ മാറിയതോടെ വര്‍ണ്ണാഭമായ യാത്രയ്ക്ക് തുടക്കം കുറിച്ചു., യാത്രക്ക് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സലാം കന്യാപാടി, ഫൈസല്‍ പട്ടേല്‍, റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു, ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ ടി ആര്‍,സെക്രട്ടറി ഇസ്മയില്‍ നാലാംവാതുക്കല്‍, അസീസ് കമാലിയ, സി. എ ബഷീര്‍ പള്ളിക്കര, മുഹമ്മദ് ചെമ്പരിക്ക, ഉപ്പി കല്ലങ്കൈ, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, സിദ്ധീക്ക് അഡൂര്‍, ഹക്കീര്‍ ചെരുമ്പ തുടങ്ങിയവര്‍ നേതൃത്തം നല്‍കി.
പാട്ടുപാടിയും കഥ പറഞ്ഞും നാട്ടുവര്‍ത്തമാനം പങ്കുവെച്ചും ഒന്നി്ച്ചൊരു മനസ്സായി നടത്തിയ യാത്രയില്‍ കാസര്‍കോട്ടെ പ്രാദേശിക ഭാഷകള്‍ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയ പഞ്ചാത്തിക്കെ എന്ന പുസ്തകവും ചര്‍ച്ച ചെയ്തു. കോപ്പിയുടെ പ്രകാശനം ജില്ലാ സെക്രട്ടറി ഇസ്മയില്‍ നാലാം വാതുക്കലിന് നല്‍കി ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ടി.ആര്‍.ഹനീഫ് നിര്‍വ്വഹിച്ചു.
യാത്രയില്‍ ബുര്‍ദ്ദാലാപനം മാപ്പിളപ്പാട്ട്, പ്രാസ്താനിക ഗാനം, അന്‍ടാക്ഷരി, ക്വിസ് മത്സരംതുടങ്ങിയവയും ഖോര്‍ഫുക്കാന്‍ തീരത്ത് പന്ത് കളി, ഗോരി, വടംവലി, ചാക്ക് റൈസ്, ബലൂണ്‍റൈസ്, ഫുഡ്‌ബോള്‍, ഭാവാഭിനയം തുടങ്ങിയ വിനോദ വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ചു. ബഷീര്‍ പെരുംബള, മുഹമ്മദ് പള്ളിക്കര മുനീര്‍ പള്ളി പ്പുറം, നിസാം ചൗക്കി, ഹനീഫ് കട്ടക്കാല്‍, നൗഫല്‍ ചെരൂര്‍, കലീല്‍ ചൗക്കി, ഹസീബ് മടം അഷറഫ് അതിഞ്ഞാല്‍, റൗഫ് അഡൂര്‍, ഉമര്‍ അബ്ദുല്ല ചേരൂര്‍,റാഫി ചെരുമ്പ. മാസ്റ്റര്‍ സഅദ് ബഷീര്‍, മാസ്റ്റര്‍ ഷാദ് കന്യാപാടി, തുടങ്ങിയവര്‍ ജേതാക്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

KCN

more recommended stories