പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം സംഘടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. വി.അനില്‍കുമാര്‍ അധ്യക്ഷനായി. എ.ശ്രീകുമാര്‍, എം.പി.ശ്രീനിവസന്‍, ഡി.സുജിത്ത്, കെ.എസ്. ശോഭന, കെ.പ്രീതി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച പള്‍സ് പോളിയോ ബൂത്തുകളിലൂടെയാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. മരുന്ന് നല്‍കാന്‍ വിട്ട് പോയ കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുള്ളി മരുന്ന് നല്‍കും.

KCN

more recommended stories