കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തില്‍

മുംബൈ: സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തില്‍ എത്തി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനത്തിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.

ഇന്ന് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കര്‍ഷക നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ഒടുവിലേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. കൂടുതല്‍ സംഘടനകള്‍ സിപിഎം സമരത്തിന് പിന്തുണയുമായി വന്ന സാഹചര്യത്തില്‍ ഇന്നലെ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.

നാസികില്‍ നിന്നും 180 കിലോമീറ്ററോളം കാല്‍നടയായി എത്തിയാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാന്‍ എത്തിയത്.

KCN

more recommended stories