അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പ്: ആര്‍ എസ് എസ് നേതാവ് 

നാഗ്പൂര്‍: പ്രതിമകള്‍ തകര്‍ക്കുന്നതിനോടും ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിനോടും ആര്‍ എസ് എസിന് യോജിപ്പില്ലെന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി. സംഘടന ജനറല്‍ സെക്രട്ടറിയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുരേഷ് ജോഷി പറഞ്ഞു.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോഷി. മുന്‍പും ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ അപലപിച്ചിട്ടുണ്ട്. ആശങ്കയും വിഘടനവാദവും നിലനില്‍ക്കുമ്‌ബോഴാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും ജോഷി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ഉറപ്പാണെന്നും എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം ഉടനെ പരിഹരിക്കപ്പെടുമെന്നും ജോഷി പറഞ്ഞു.

KCN

more recommended stories