എമിറേറ്റ്‌സ് കപ്പ് 18 സോക്കര്‍ ലീഗിന് മാര്‍ച്ച് 30ന് തുടക്കമാകും

അബൂദാബി: ജീവകാരുണ്യ സേവന രംഗത്ത് കാഞ്ഞങ്ങാട്ടെ നിറസാനിധ്യങ്ങളും ബഹുഭൂരിപക്ഷമായി പ്രവാസികളും അംഗങ്ങളായ രണ്ട് ചാരിറ്റി കൂട്ടായ്മകള്‍, ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജാനൂര്‍ കടപ്പുറവും സംയുക്തമായി പ്രവാസ ലോകത്ത്, യുഎഇ യുടെ തലസ്ഥാന നഗരിയായ അബൂദാബി യില്‍ 2018 മാര്‍ച്ച് 30 വെള്ളിയാഴ്ച എമിറേറ്റ്‌സ് കപ്പ്’ 18 സോക്കര്‍ ലീഗിന് അരങ്ങൊരുക്കുകയായി.

അബുദാബിയുടെ ഹൃദയ ഭാഗത്തുള്ള ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫുട്ബോള്‍ ( യൂണിവേര്‍സല്‍ ഹോസ്പിറ്റല്‍ ഗ്രൗണ്ട് ) സ്റ്റേഡിയമാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്, ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഏഴ് പേരടങ്ങുന്ന പതിനാറോളം ടീമുകള്‍ മത്സരിക്കാനെത്തുന്ന സോക്കര്‍ ലീഗില്‍, ഇന്ത്യയിലെ തന്നെ ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലെ മികച്ച താരങ്ങളെ അണി നിരത്തി കൊണ്ടാണ് ഓരോ ടീമും മത്സരത്തില്‍ മാറ്റാരുയ്ക്കാന്‍ എത്തുക. കേരളത്തിലെ തന്നെ ഒട്ടുമിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലും കളി നിയന്ത്രിച്ച് തഴക്കമുള്ള കേരളാ റഫറീസ് അസ്സോസിയേഷന്‍ സംസ്ഥാന കൗണ്‍സിലംഗം പിഎംഎ റഹ്മാന്‍ പള്ളിക്കര മുഖ്യ റഫറിയായും റഫീഖ് ഹദ്ദാദ് സഹ റഫറിയായും കളി നിയന്ത്രിക്കാനെത്തും.എമിറേറ്റ്‌സ് കപ്പ് ’18 വേദിയെ ധന്യമാക്കി വിശിഷ്ട വ്യക്തിത്വങ്ങളും പ്രവാസി വ്യവസായ പ്രമുഖരും വേദിയില്‍ അണിനിരക്കും.

ഇടക്കാലത്ത് വിട്ട് പിരിഞ്ഞ ഹദിയ അതിഞ്ഞാലിന്റെ സജീവ സാനിധ്യം മര്‍ഹും പി.വി അബ്ദുല്‍ ബഷീര്‍, പാലായി അന്തുമായി ഹാജി എന്നിവരുടെ നാമദേയത്തിലുള്ള സ്മാരക ട്രോഫികളും ക്യാഷ് അവാര്‍ഡുകളുമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക, കൂടാതെ കാല്‍പന്തുകളിയെ ജീവവായു പോലെ പ്രണയിച്ച കാഞ്ഞങ്ങാട്ടെ എന്നല്ല മലബാറിലെ തന്നെ എല്ലാവരും ഫുട്ബോള്‍ എന്ന് പറയുമ്പോള്‍ എന്നും ഓര്‍ക്കുന്ന നാമമായ കൂള്‍ഡ്രിംഗ്‌സ് അബ്ദുല്‍ ഖാദര്‍ എന്ന സീഡി ഖാദറിച്ചയുടെ നാമദേയത്തിലുള്ള ആദരവുകള്‍ വേദിയില്‍ വെച്ച് കാഞ്ഞങ്ങാട്ടെ മികച്ച നാല് പഴയകാല താരങ്ങള്‍ക്ക് നല്‍കി ആദരിക്കും.

സോക്കര്‍ ലീഗിന്റെ നടത്തിപ്പിനായി എംഎം നാസര്‍ ചെയര്‍മാനും പിഎം ഫാറൂഖ് കണ്‍വീനറും ഖാലിദ് അറബിക്കാടത്ത് ട്രെഷററുമായി വലിയ സ്വാഗത സംഘ കമ്മിറ്റി തന്നെയാണ് മത്സര നഗരിയായ അബൂദാബിയില്‍ രൂപം കൊടുത്തിട്ടുള്ളത്. ഇതിനോടകം തന്നെ സോക്കര്‍ ലീഗില്‍ മാറ്റുരയ്ക്കാന്‍ എത്തുന്ന പതിനാറോളം ടീമുകളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു, സോക്കര്‍ ലീഗിന്റെ വന്‍ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ തന്നെയാണ് സംഘാടകര്‍ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. കാഞ്ഞങ്ങാട് പ്രസ്‌ക്ലബില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹദിയ ചെയര്‍മാന്‍ എംബിഎം അഷ്റഫ്, എമിറേറ്റ്‌സ് കപ്പ് ജനറല്‍ കണ്‍വീനര്‍ പിഎം ഫാറൂഖ് അബൂദാബി, മുഖ്യരക്ഷാധികാരികളായ പിഎം ഹസൈനാര്‍, മൂലക്കാടത്ത് ഹമീദ് ഹാജി, യൂവി ബഷീര്‍, പിഎം സിദ്ദിഖ് അജാനൂര്‍ കടപ്പുറം, പിഎം ഗഫൂര്‍ അജാനൂര്‍ കടപ്പുറം, പിഎം ശുക്കൂര്‍ കോയാപ്പള്ളി, പിഎം ഫൈസല്‍ അതിഞ്ഞാല്‍, ജാഫര്‍ കാഞ്ഞിരായില്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories