ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഒറവങ്കര: മുസ്ലിം യൂത്ത് ലീഗ് ഒറവങ്കര ശാഖയുടെ കീഴില്‍ ഒറവങ്കരയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് എക്‌സൈസ്
പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍ ക്ലാസ് എടുത്തു. ഹാരിസ് ബേര്‍ക്ക അധ്യക്ഷത വഹിച്ചു. സമീര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. അഷ്റഫ് ബാഖവി പ്രാര്‍ത്ഥന നടത്തി. നിസാര്‍ ഫാത്തിമ, അബ്ദുള്ള ഒറവങ്കര, സുല്‍ത്താന്‍ ഒറവങ്കര, നിസാര്‍ കല്ലട്ര, ശാഹുല്‍ മൗലവി, രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ മറ്റു നാട്ടുകാരും ക്ലാസ്സില്‍ സംബന്ധിച്ചു.

KCN

more recommended stories