യുണൈറ്റഡ് കപ്പ്; സെലക്ടഡ് സെന്റര്‍ ചിത്താരി ജേതാക്കള്‍

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപത്തി ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെലക്ടഡ് സെന്റര്‍ ചിത്താരി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ആര്‍.എസ്.വി.വി.കെ.കെ രാമഗിരിയെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് ഇരുപത്തി അയ്യായിരം രൂപ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് പതിനഞ്ചായിരം രൂപ പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസിനാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സി പി സുബൈര്‍, ഷാനിബ് ചിത്താരി, സൈനുദ്ദീന്‍ കെ സി, ഷാനിദ് സി.എം, സന മാണിക്കോത്ത്, ഷാന വി പി റോഡ്, ഹബീബ് മാട്ടുമ്മല്‍, ഹാരിസ് .എം, നിസാര്‍ എം, സത്താര്‍ എം, സുഹൈല്‍ കുട്ടന്‍ വളപ്പില്‍, ജാസര്‍ പാറമ്മല്‍, അസീസ് .എം, ശിഹാബ് സി എച്ച് എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories