എക്‌സൈസില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് ലൈംഗികപീഡനം; വനിതകള്‍ ഋഷിരാജ് സിങിന് കത്തയച്ചു

കോഴിക്കോട്: സംസ്ഥാന എക്‌സൈസ് സേനയില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി വ്യക്തമാക്കികൊണ്ട് ഒരു കൂട്ടം വനിതാ സിവില്‍ ഓഫീസര്‍മാരാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന് കത്തയച്ചത്.

പേരുകള്‍ വെളിപ്പെടുത്താത്ത വനിതാ ഓഫീസര്‍മാര്‍ അയച്ച വസ്തുതകള്‍ അടിയന്തരമായി അന്വേഷിക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷന്‍ മുമ്ബാകെ ഇതുസംബന്ധിച്ചുള്ള പരാതി നല്‍കിയിരുന്നു. കൂടാതെ എക്‌സൈസ് കമ്മീഷണര്‍, മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories